പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. പുതൂർ മേലെ ചുണ്ടപ്പെട്ടി ഊരിൽ ശാലിനി- മോഹൻ ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. മൂന്ന് ദിവസം മുൻപ് പെരിന്തൽമണ്ണയിലെ സഹകരണ ആശുപത്രിയിലായിരുന്നു ശാലിനി കുഞ്ഞിന് ജന്മം നൽകിയത്. ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിന് 620 ഗ്രാം തൂക്കമായിരുന്നു ഉണ്ടായിരുന്നത്.

ഈ വര്‍ഷം അട്ടപ്പാടിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ ശിശുമരണമാണിത്. കഴി‍ഞ്ഞ കൊല്ലം 14 ശിശു മരണമാണ് അട്ടപ്പാടിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് അട്ടപ്പാടിയില്‍ നവജാത ശിശു പരിപാലന പരിശീലന പരിപാടി  സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമായി എന്നതില്‍ ആശങ്കയിലാണ് അട്ടപ്പാടിക്കാര്‍ പോലും.