Asianet News MalayalamAsianet News Malayalam

കോഴിക്കോട് ജില്ലയിൽ 21 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

കോഴിക്കോട് ജില്ലയിലെ മടവൂരിലെ നാല് വാര്‍ഡുകള്‍ കൂടി കണ്ടൈന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

new containment zones in kozhikode
Author
Kozhikode, First Published Aug 17, 2020, 8:29 AM IST


കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 21 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി ഇന്ന് ജില്ലാ കളക്റ്റർ പ്രഖ്യാപിച്ചു. മടവൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 16- പുല്ലോറമ്മൽ, 12-ആരാമ്പ്രം, 15-മുട്ടാഞ്ചേരി, 1- അങ്കത്തായി 1,ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 6 മടത്തും പൊയിൽ, എന്നിവയെ ആണ് കണ്ടെയിൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചത്. 

കാവിലുപ്പാറ ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വാർഡുകളും അഴിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 14- ആവിക്കര , ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 10 കുളിമാട്, എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ചുണ്ടയിൽ, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 11 നടമ്മൽ, 6 പയിമ്പ്ര, പെരുമണ്ണ  ഗ്രാമപഞ്ചായത്തിലെ വാർഡ് 8 കുളശേരിപ്പാറ, തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 7 തണ്ടോട്ടി, 2 വള്ളിയോട്ട് ഈസ്റ്റ്, മണിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 എടുത്തും കര, മുക്കം മുൻസിപ്പാലിയിലെ വാർഡ് 17 കച്ചേരി, ഫറോക്ക് മുൻസിപ്പാലായിലെ വാർഡ് 12 വായ പൊറ്റത്തറ, ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 4 തുവക്കോട്, ഏറമല ഗ്രാമപഞ്ചായത്തിലെ വാർഡ് 9 ഏളങ്കോളി, വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 1 വൈക്കിലശേരി, കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് 41 അരീക്കാട് എന്നിവയും കണ്ടെയിൻമെൻ്റ് സോണുകളാണ്.

Follow Us:
Download App:
  • android
  • ios