മാനന്തവാടി താലൂക്കിൽ കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് രോഗി.
വയനാട്: ഗ്രീന്‍സോണായ വയനാട്ടില്‍ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. മുപ്പത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ജില്ലയില്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഗ്രീന്‍സോണില്‍ നിന്നും വയനാട് ഓറഞ്ച് സോണിലേക്ക് മാറും. ലോറി ഡ്രൈവര്‍ക്കാണ് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത്. റാന്‍ഡം ചെക്കിങ്ങിന്‍റെ ഭാഗമായാണ് ഇയാളുടെ സാമ്പിള്‍ എടുത്തത്.
Read More: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്: വയനാട് വീണ്ടും കൊവിഡ് പട്ടികയിൽ
മാനന്തവാടി താലൂക്കിൽ കുറുക്കൻമൂല പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിലാണ് രോഗി. ഏപ്രിൽ 16 ന് മദ്രാസിലേക്ക് പോയി 26 ന് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയിരുന്നു. അന്ന് മുതൽ ഹോം ക്വാറന്‍റൈനില്‍ ആയിരുന്നു. ഏപ്രിൽ 28 നാണ് ഇയാളുടെ സാമ്പിൾ ശേഖരിച്ചത്. ഇയാൾ കാര്യമായി ആരുമായും സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ല എന്നാണ് അധികൃതർ അറിയിക്കുന്നത്. ഇയാളുടെ കൂടെ യാത്ര ചെയ്തവർക്ക് ആർക്കും രോഗമില്ല. നേരത്തെ പോസിറ്റീവ് ആയി പിന്നീട് രോഗ മുക്തരായ മൂന്ന് പേരും പ്രവാസികൾ ആയിരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ ആള്‍ കണ്ണൂര്‍ സ്വദേശിയാണ്.

