തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ പുതിയ ഡിസിപിയായി ഡോ ദിവ്യ ഗോപിനാഥിനെ നിയമിച്ചു. കൊവിഡ് 19 വ‍ർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഡോക്ടർ കൂടിയായ പൊലീസ് ഉദ്യോഗസ്ഥയുടെ നിയമനം. കൊറോണ പ്രതിരോധ ചുമതലയും പുതിയ ഡിസിപിക്കായിരിക്കും. നിലവിലെ ഡിസിപി കറുപ്പസ്വാമിയെ ഇടുക്കി എസ്പിയായി നിയമിച്ചു.