ഇടുക്കി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവിന് രോഗം ഭേദമാകുന്നതായി പരിശോധനാ ഫലം. ഇയാളുടെ രണ്ടാമത്തെ കൊവിഡ് പരിശോധനയുടെ ഫലം നെഗറ്റീവാണ്. ഇനി ഒരു പരിശോധനയും കൂടിയാണ് നടക്കാനുള്ളത്. ഇതിലും ഫലം നെഗറ്റീവായല്‍ ഇയാള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ സാധിക്കും. പിന്നീട് 28 ദിവസത്തെ നിരീക്ഷണത്തില്‍ തുടരണം.  

കൊവിഡ് സ്ഥിരീകരിച്ച ചെറുതോണിയിലെ എ പി ഉസ്മാന്‍റെ പരിശോധനാ ഫലം  ഇന്ന് വൈകിട്ടാണ് ലഭിച്ചത്. അടുത്ത പരിശോധനയ്ക്കായി ശേഖരിച്ച മൂന്നാമത്തെ സാമ്പിളിന്‍റെ ഫലം തിങ്കളാഴ്‍ച ലഭിച്ചേക്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഉസ്‍മാന്‍ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഉസ്‍മാന്‍റെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു.