Asianet News MalayalamAsianet News Malayalam

'പുതിയ റോൾ, ജീവിതത്തിലെ ഭാ​ഗ്യം; രാഷ്ട്രീയ ഗുരുവിന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നതിൽ ദുഃഖം': സ്പീക്കർ ഷംസീർ

രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ

new speaker an shamseer response about his first sabha meeting
Author
First Published Dec 5, 2022, 9:10 AM IST

തിരുവനന്തപുരം : സ്പീക്കർ പദവി പുതിയ റോളെന്നും രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമായി കരുതുന്നുവെന്നും എ.എൻ ഷംസീർ. സഭ നല്ല രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്ന് കരുതുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നുവെന്നത് വ്യക്തിപരമായി ദുഖമുണ്ടാക്കുന്നുവെന്നും ഷംസീർ പറഞ്ഞു. 

വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കാനാകില്ല,കലാപ അന്തരീക്ഷം ഒഴിവാക്കി സമരത്തിൽ നിന്ന് പിന്മാറണം-സ്പീക്കർ

എംബി രാജേഷിന് മന്ത്രിസ്ഥാനം നൽകിയതോടെയാണ് എഎൻ ഷംസീർ, സ്പീക്കർ പദവിയിലേക്ക് എത്തിയത്. അദ്ദേഹം സഭയെ നിയന്ത്രിക്കുന്ന ആദ്യ സമ്മേളനമാണ് ഇന്നത്തേത്. പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന്റെ പ്രത്യേകത. സ്പീക്കർ പാനലിൽ മുഴുവൻ വനിതകളാണെന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഭരണ പക്ഷത്തു നിന്നും യു പ്രതിഭ സി കെ ആശ എന്നിവരും പ്രതിപക്ഷത്തു് നിന്ന് കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. സ്പീക്കർ എ എൻ ഷംസീറാണ് പാനലിൽ വനിതകൾ വേണമെന്ന നിർദേശം മുന്നോട്ട് വെച്ചത്.  

നിയമസഭാ സമ്മേളനം ഇന്ന്; ചാൻസല‍‍ർ പദവിയിൽനിന്ന് ​ഗവ‍ര്‍ണറെ നീക്കാൻ ബിൽ , കത്ത് വിവാദം ആയുധമാക്കാൻ പ്രതിപക്ഷം
 

Follow Us:
Download App:
  • android
  • ios