തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഡോ. ബി എസ് സുനിൽകുമാറിന് മാറ്റം. ഡോ.സി ജി ജയചന്ദ്രനെയാണ് പുതിയ സൂപ്രണ്ടായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ സൂപ്രണ്ട് ഡോ. ബി എസ് സുനിൽകുമാറിന് മാറ്റം. ഡോ.സി ജി ജയചന്ദ്രനെയാണ് പുതിയ സൂപ്രണ്ടായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സൂപ്രണ്ട് പദവിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് സുനിൽകുമാർ നേരത്തെ കത്ത് നൽകിയിരുന്നു. ആശുപത്രിയുടെ സൂപ്രണ്ടായി തുടരാൻ താത്പര്യമില്ലെന്ന് അറിയിച്ച് ഡോ.സുനിൽ കുമാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് കത്ത് നൽകിയിരുന്നു. ഗേവഷണ ആവശ്യം മുന്‍നിര്‍ത്തി വിടുതല്‍ നല്‍കണമെന്ന ആവശ്യം പരിഗണിച്ച് സുനില്‍ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റുന്നു എന്നാണ് ഉത്തരവില്‍ പറയുന്നത്.

സൂപ്രണ്ട് ആയതോടെ ജോലിയിൽ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഡോ.ഹാരിസിന്റെ തുറന്നുപറച്ചിൽ അടക്കം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിവാദങ്ങൾ തുടർക്കഥയായതോടെയാണ് ഡോ .സുനിൽ കുമാർ സൂപ്രണ്ട് സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചത്. ഡോ.ഹാരിസിനെതിര സൂപ്രണ്ടും പ്രിൻസിപ്പാളും നടത്തിയ വാർത്താസമ്മേളനവും, വാർത്താസമ്മേളനത്തിനിടെയുള്ള ഫോൺവിളികളും ഏറെ വിവാദമായിരുന്നു.

YouTube video player