കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ കൃഷ്ണ വേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ്  മരിച്ചത്. 

പാലക്കാട്: അട്ടപ്പാടിയിൽ (Attappadi) വീണ്ടും നവജാത ശിശു മരണം. കാവുണ്ടിക്കൽ ഊരിലെ മണികണ്ഠൻ കൃഷ്ണ വേണി ദമ്പതികളുടെ മൂന്ന് ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. മൂന്ന് ദിവസത്തിന് ശേഷം ഡിസ്ചാർജ് ചെയത് വീട്ടിലേക്ക് പോകുമ്പോൾ ഗൂളിക്കടവിൽ വെച്ച് കുട്ടിക്ക് അനക്കമില്ലാത്തതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.

ഫോട്ടോ എടുക്കുന്നതിനിടെ അപകടം; കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി

കൊല്ലം: കല്ലടയാറില്‍ ഒഴുക്കില്‍പ്പെട്ട് പെൺകുട്ടിയെ കാണാതായി. മോബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. കാണാതായ പത്താംക്ലാസ്സ് വിദ്യര്‍ത്ഥിനി അപര്‍ണ്ണയ്ക്കായി തെരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് കൂടല്‍ സ്വദേശിനിയായ അപര്‍ണ പത്തനാപുരം മൗണ്ട് താബോറ് സ്കൂളിലെ സഹപാഠിയായ അനുഗ്രഹയുടെ വീട്ടില്‍ എത്തിയത്. ഉച്ചയോടെ ഇരുവരും അനുഗ്രഹയുടെ സഹോദരന്‍ അഭിനവിനെയും കൂട്ടി കല്ലടയാറിലെ വെള്ളാറമൺ കടവിലേക്ക് പോയി. 

പെൺകുട്ടികള്‍ വെള്ളത്തിലിറങ്ങി ഫോട്ടോ എടുക്കാന്‍ തുടങ്ങി. പെട്ടന്ന് ഇരുവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതിനിടയില്‍ രക്ഷിക്കിനിറങ്ങിയ അഭിനവും ഒഴുക്കില്‍പ്പെട്ടു . അനുഗ്രഹയും അഭിനവും രക്ഷപ്പെട്ടു. രക്ഷപെട്ട അനുഗ്രഹ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപര്‍ണക്കായുള്ള തെരച്ചില്‍ ഇപ്പോഴും പുരോഗമിക്കുകയാണ് കല്ലാടയാറില്‍ ജലനിരപ്പ് ഉയര്‍ന്നിരിക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുര്ർഘടമാവുകയാണ്.