കട്ടപ്പന: ഇടുക്കി കട്ടപ്പനയിൽ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു. കട്ടപ്പനയിലെ സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്ന മൂലമറ്റം സ്വദേശിയായ യുവതിയാണ് പ്രസവിച്ചത്. ഇന്നലെ പുലർച്ചെയാണ് സംഭവം. 

യുവതി അറിയിച്ചത് പ്രകാരം വീട്ടുകാർ എത്തിയപ്പോഴാണ് ഹോസ്റ്റൽ വാർഡൻ അടക്കം വിവരം അറിഞ്ഞത്. കുഞ്ഞിന്‍റെ മരണത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കട്ടപ്പന പൊലീസ് അറിയിച്ചു.