എറണാകുളം: കൂത്താട്ടുകുളം സ്വദേശികളുടെ എട്ടുദിവസം പ്രായമായ കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇന്ന് 1169 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 991 പേ‍ർക്കും സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായത്. തലസ്ഥാനത്തെ ആശങ്കകൂട്ടി ആകെ രോഗികളുടെ എണ്ണം 3500 ലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്തെ 377 പുതിയ രോഗികളിൽ 363 ഉം സമ്പർക്കരോഗികൾ ആണ്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയിലെ 11, എറണാകുളം ജില്ലയിലെ 7, കണ്ണൂര്‍ ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, വയനാട് ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.