ആലപ്പുഴയിൽ ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം കണ്ടെത്താത്ത സംഭവത്തിൽ നടപടി. രണ്ടു സ്കാനിങ് സെന്‍ററുകളിലെ അള്‍ട്രാ സൗണ്ട് സ്കാനിങ് വിഭാഗം ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. ലൈസന്‍സും റദ്ദാക്കി.

ആലപ്പുഴ: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞു ജനിച്ചത്തിൽ നടപടിയുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രി നിയോഗിച്ച വിദഗ്ധ സംഘത്തിന്‍റെ നിർദേശ പ്രകാശം മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകളുടെ ആൾട്രാ സൗണ്ട് സ്കാനിന്‍റെ പ്രവർത്തനം സീൽ ചെയ്തു. നിയമപ്രകാരം സ്‌കാനിംഗിന്‍റെ റെക്കോര്‍ഡുകള്‍ രണ്ട് വര്‍ഷം സൂക്ഷിക്കണമെന്നാണ് നിബന്ധന. എന്നാല്‍, റെക്കോര്‍ഡുകള്‍ ഒന്നും തന്നെ സ്ഥാപനങ്ങൾ സൂക്ഷിച്ചിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ലാബുകളുടെ ലൈസൻസ് റദ്ദാക്കിയതായി ആരോഗ്യ വകുപ്പ് ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ അറിയിച്ചു. ആലപ്പുഴ ഡെപ്യൂട്ടി ഡിഎംഒ അനു വർഗീസിന്‍റെ നേതൃത്വത്തിലുള്ള സംഘം നേരിട്ടത്തിയാണ് സ്കാനിങ് റൂമുകൾ സീൽ ചെയ്തത്. പൂർണ്ണമായും ലാബിന്‍റെ ലൈസൻസ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടികൾ വിദഗ്ധ സംഘം ആരോഗ്യ മന്ത്രിയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം തീരുമാനിക്കുമെന്ന് ഡെപ്യൂട്ടി ഡിഎംഒ അനുവർഗ്ഗീസ് പറഞ്ഞു. 

വൈകല്യങ്ങളുമായി നവജാത ശിശു പിറന്ന സംഭവം; കുഞ്ഞിനെ വിദഗ്ധ സംഘം പരിശോധിക്കും, സ്വകാര്യലാബുകൾക്കെതിരെ റിപ്പോർട്ട്

Asianet News Live |All-religious conference | Pope Francis |Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്