Asianet News MalayalamAsianet News Malayalam

2 രാജ്യങ്ങളിലേക്ക് യാത്ര വിലക്കി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ അറിയിപ്പ്; ഇസ്രയേലിലും ഇറാനിലും പോകരുത്

ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പുണ്ട്

India External Ministry announced travel ban to Iran and Israel due to the possibility of conflict
Author
First Published Apr 12, 2024, 6:56 PM IST | Last Updated Apr 12, 2024, 6:56 PM IST

ദില്ലി: സംഘർഷ സാധ്യത കണക്കിലെടുത്ത് ഇറാനിലേക്കും ഇസ്രയേലിലേക്കും യാത്ര വിലക്ക് പ്രഖ്യാപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇറാനിലേക്കും ഇസ്രയേലിലേക്കും ഇന്ത്യക്കാർ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിർദ്ദേശം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രണ്ട് രാജ്യങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണം. ഇറാൻ ഇസ്രയേൽ സംഘർഷത്തിന് സാധ്യതയേറിയ സാഹചര്യത്തിലാണ് മുന്നറിയിപ്പെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

മോദി കേരളത്തിൽ വന്നില്ലെങ്കിലും കുഴപ്പമില്ല, ബിജെപിയുടെ താരപ്രചാരകനായി പിണറായി വിജയനുണ്ടല്ലോയെന്ന് ഹസൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios