ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നെയ്യാറിന്റെ തീരത്തുള്ളവർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നെയ്യാർ ഡാമിന്റെ ഷട്ടറുകൾ ആറ് ഇഞ്ച് വീതം തുറന്നു. രാവിലെ പത്തുമണിയോടെയാണ് ഷട്ടറുകൾ തുറന്നത്. തുടർന്നുള്ള നീരൊഴുക്ക് അനുസരിച്ച് 12 ഇഞ്ച് വരെ തുറക്കാനുള്ള സാധ്യാതയുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഷട്ടറുകൾ തുറന്ന സാഹചര്യത്തിൽ നെയ്യാറിന്റെ തീരത്തുള്ളവർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

അതേസമയം, അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് 50 സെന്‍റിമീറ്റര്‍ കൂടി ഉയർത്തിയിരുന്നു. ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. കരമനയാറിന് തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയിൽ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.110.5 അടിയാണ് അരുവിക്കര അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.