ദില്ലി: ഭീമാ കൊറേഗാവ് കേസിൽ എൻഐഎ അറസ്റ്റിലായ പൗരവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിയുടെ ഇടക്കാല ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി വീണ്ടും തള്ളി. വാർധ്യക സഹജമായി അസുഖങ്ങൾ ഉള്ളതിനാൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ടാണ് സ്റ്റാൻ സ്വാമി കോടതിയെ സമീപിച്ചത്.

എന്നാൽ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി നിലപാടെക്കുകയായിരുന്നു. അതേസമയം എൻഐഎ കസ്റ്റഡി അവസാനിക്കുന്നതിനാൽ സ്റ്റാൻ സ്വാമിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഈ മാസം ഏട്ടിനാണ് സ്റ്റാൻ സ്വാമിയെ എൻഐഎ റാഞ്ചിയിൽ നിന്ന് അറസ്റ്റ് ചെയ്തത്.