നിലമ്പൂരിൽ സർക്കാരിനെതിരെ ജനം വിധിയെഴുതുമെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ

മലപ്പുറം: നിലമ്പൂരിൽ ഉചിതമായ സ്ഥാനാർഥിയെ യുഡിഎഫ് പ്രഖ്യാപിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകും. ജനങ്ങൾ സർക്കാരിന് മറുപടി നൽകും. ഈ തെരഞ്ഞെടുപ്പ് കൊണ്ട് ഗുണം യുഡിഎഫിനും ജനങ്ങൾക്കുമുണ്ടാകും. നിലമ്പൂരിൽ സർക്കാരിന്റെ കെട്ടിപ്പൊക്കിയ അവകാശവാദങ്ങൾ മഴയത്ത് തകർന്നുവീഴും. അൻവറിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണെന്നും കെപിസിസി വർക്കിങ് പ്രസിഡൻ്റ് കൂടിയായ ഷാഫി പറമ്പിൽ പറഞ്ഞു.

YouTube video player