നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമെന്ന് പറയാം.

മലപ്പുറം : നിലമ്പൂരിൽ പിവി അൻവറിന്റെ വോട്ട് നില ശ്രദ്ധിക്കുന്നുണ്ടെന്നും യുഡിഎഫ് ചർച്ച ചെയ്യട്ടേയെന്നും മുസ്ലിം ലീഗ്. നിലമ്പൂരിൽ യുഡിഎഫ് വ്യക്തമായ ഭൂരിപക്ഷം ഉയർത്തുകയാണ്. അൻവറുണ്ടാക്കിയ മുന്നേറ്റവും ശ്രദ്ധിക്കുന്നുണ്ട്. അൻവർ വിഷയം ഇനി യുഡിഎഫ് മുന്നണി ചർച്ച ചെയ്യട്ടേ. ഞാനായിട്ട് പറയേണ്ടതല്ലല്ലോയെന്നും പികെ. കുഞ്ഞാലിക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

എന്ത് ഫാക്ടറുണ്ടെങ്കിലും യുഡിഎഫ് ലീഡ് ഉയർത്തുന്നുവെന്നതാണ് പ്രധാനം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം പ്രകടമാണ്. നിലമ്പൂരിൽ ഒരു വോട്ടിന് യുഡിഎഫ് ജയിച്ചാൽ പോലും അത് ഭരണവിരുദ്ധ വികാരമെന്ന് പറയാം. കാരണം കഴിഞ്ഞ തവണ യുഡിഎഫ് തോറ്റ മണ്ഡലമാണ് നിലമ്പൂർ. അവിടെയാണ് ഈ മുന്നേറ്റമുണ്ടാക്കുന്നത്. അത് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ തെളിവാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. 

YouTube video player