Asianet News MalayalamAsianet News Malayalam

നിമിഷപ്രിയയെ കാണാൻ യെമനിൽ പോകണമെന്ന അമ്മയുടെ ആവശ്യം: കേന്ദ്ര സർക്കാരിന് ദില്ലി ഹൈക്കോടതി നോട്ടീസ്

സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിൽ നിമിഷയുടെ അമ്മ ആവശ്യപ്പെട്ടത്

Nimisha priya release Delhi HC issues notice to center on Mothers demand to travel Yemen kgn
Author
First Published Oct 19, 2023, 11:06 AM IST

ദില്ലി: യമനിലേക്ക് യാത്രക്ക് കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ മറുപടി നൽകാനാണ് കേന്ദ്ര സർക്കാരിന് നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി തവണ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടും ഇടപെടൽ ഇല്ലെന്ന് നിമിഷയുടെ അമ്മ കോടതിയോട് പറഞ്ഞു. യമനിലേക്ക് യാത്രാ നിരോധനം നിലനിൽക്കുന്നതിനാൽ നയതന്ത്ര ഇടപെടൽ ആവശ്യപ്പെട്ടാണ് നിമിഷയുടെ അമ്മ ഹർജി നൽകിയത്. അതേസമയം കോടതി നിര്‍ദേശം എന്തായാലും പാലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍  ഹൈക്കോടതിയില്‍ വ്യക്തമാക്കി.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമന്‍ ജയിലില്‍ കഴിയുകയാണ് മലയാളി നഴ്‌സ് നിമിഷപ്രിയ. സേവ് നിമിഷ ഭാരവാഹികള്‍ക്കൊപ്പം യെമനിലേക്ക് യാത്ര ചെയ്യുന്നതിന് നയതന്ത്ര സൗകര്യങ്ങള്‍ ഒരുക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിയിൽ നിമിഷയുടെ അമ്മ ആവശ്യപ്പെട്ടത്. യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ അവിടുത്തെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചന കാര്യത്തിൽ പുരോഗതിയുണ്ടാകാത്ത സഹാചര്യത്തിലാണ് അമ്മ പ്രേമകുമാരി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. നിമിഷപ്രിയയുടെ മോചനത്തിന്‍റെ നടപടികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഇടപെടെണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

നിമിഷപ്രിയയുടെ മോചനത്തിന്‍റെ നടപടികള്‍ കോടതി നിർദ്ദേശിച്ചിട്ടും ഒരു കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്ന് നിമിഷയുടെ അമ്മ പ്രേമകുമാരിക്കായി ഹാജരായ അഭിഭാഷകർ സുഭാഷ് ചന്ദ്രൻ, കൃഷ്ണാ എൽ ആർ എന്നിവർ കോടതിയിൽ വാദത്തിനിടെ കുറ്റപ്പെടുത്തി. എന്നാൽ നിമിഷയുടെ അമ്മയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിൽ അപേക്ഷ കിട്ടിയില്ലെന്നായിരുന്നു കേന്ദ്രസർക്കാരിനായി ഹാജരായ അഭിഭാഷകൻ വാദിച്ചത്. ഈ വാദം തെറ്റാണെന്നും ആറിലേറെ തവണ ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രത്തിന് കത്ത് നൽകിയെന്നും നിമിഷയുടെ അമ്മയുടെ അഭിഭാഷകർ കോടതിയിൽ തന്നെ മറുപടി നൽകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios