നിയന്ത്രണങ്ങളുള്ള വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചതോടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. നിപ ബാധിച്ച് മരിച്ച 24കാരന്‍റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുള്ള പഞ്ചായത്തുകളിലാണ് നിയന്ത്രണം. തിരുവാലി, മമ്പാട് പഞ്ചായത്തുകളിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡുമാണ് കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ വി.ആർ. വിനോദ് പ്രഖ്യാപിച്ചത്. ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. 

മലപ്പുറം ജില്ലയിൽ മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു; പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവ്

നിപ സംശയം; പനി ബാധിച്ച 2 പേരെ ആശുപത്രിയിലേക്ക് മാറ്റി; സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 151 ആയി ഉയര്‍ന്നു

Asianet News Live | Onam 2024 | Sitaram Yechury | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്