Asianet News MalayalamAsianet News Malayalam

നിപ സമ്പര്‍ക്ക പട്ടിക; കൂടുതൽ പരിശോധനാ ഫലങ്ങള്‍ ഇന്നറിയാം, ആശ്വാസവാര്‍ത്തയ്ക്കായി കാത്ത് കേരളം

കോഴിക്കോട് താലൂക്കിൽ താത്കാലികമായി നിർത്തിവച്ച വാക്സിനേഷൻ നടപടികൾ ഇന്ന് പുനരാരംഭിക്കും. എന്നാൽ, നിപ ബാധയുണ്ടായതിനെ തുടർന്ന് കണ്ടെയിൻമെന്‍റ് സോണാക്കിയ പ്രദേശത്ത് വാക്സിനേഷൻ ഉണ്ടാകില്ല.

nipah more test result today
Author
Kozhikode, First Published Sep 9, 2021, 12:16 AM IST

കോഴിക്കോട്: നിപ ബാധിച്ചു മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതുവരെ 46 പേരുടെ സാമ്പിളുകളാണ് നെഗറ്റീവ് ആയത്. കോഴിക്കോട് താലൂക്കിൽ താത്കാലികമായി നിർത്തിവച്ച വാക്സിനേഷൻ നടപടികൾ ഇന്ന് പുനരാരംഭിക്കും. എന്നാൽ, നിപ ബാധയുണ്ടായതിനെ തുടർന്ന് കണ്ടെയിൻമെന്‍റ് സോണാക്കിയ പ്രദേശത്ത് വാക്സിനേഷൻ ഉണ്ടാകില്ല.

ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകരുടെ വീട് കയറിയുള്ള സർവേയും
ഇന്ന് പൂർത്തിയാകും. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ 68 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്. സമ്പർക്ക പട്ടികയിൽ ഉള്ളവർ എല്ലാവരും നിർബന്ധമായും ക്വാറന്‍റൈന്‍ പൂർത്തിയാക്കണം.

സമ്പർക്ക പട്ടികയിൽ 47 പേർ മറ്റു ജില്ലകളിൽ ഉള്ളവരാണ്. നിലവിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും. ഇതിന് ശേഷം ഇവർക്ക് വീട്ടിൽ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടെങ്കിൽ മാത്രം ഐസൊലേഷൻ മാനദണ്ഡം പാലിച്ച് ക്വാറന്‍റൈന്‍ വീട്ടിൽ പൂർത്തിയാക്കാൻ അനുവദിക്കും.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios