നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന 43-കാരനായ രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി.
കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ ചികിത്സയിലായിരുന്ന രോഗിയെ ഐസിയുവിൽ നിന്ന് റൂമിലേക്ക് മാറ്റി. 43 കാരനായ ഫറോക്ക് സ്വദേശി ജൂൺ 9 -ാം തീയതി മുതൽ വെൻ്റിലേറ്ററിലായിരുന്നു. അതീവ ഗുരുതര നിലയിൽ ജൂൺ 11 നാണ് അദ്ദേഹത്തെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തത്. ആവർത്തിച്ചു ചെയ്ത രണ്ടു ടെസ്റ്റുകൾ നെഗറ്റീവ് ആയ ശേഷം ജൂലൈ 7 -ാം തീയതി ഐസോലേഷൻ ഐസിയുവിൽ നിന്ന് ട്രാൻസിറ്റ് ഐസിയു വിലേക്ക് മാറ്റി. ഇപ്പോൾ സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നുണ്ടെന്നാണ് ആശുപത്രി അധികൃതരിൽ നിന്നും ലഭിച്ച വിവരം.


