Asianet News MalayalamAsianet News Malayalam

പുതിയ ആദായനികുതി സ്ലാബ് കൂടുതൽ ആക‍ർഷകമായത്; ബജറ്റ് സന്തുലിതമെന്നും ധനമന്ത്രി

വാ‍ർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ വിമ‍ർശനത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ധനമന്ത്രി രോഷകുലയായി. എന്തു കൊണ്ടാണ് പ്രതിപക്ഷം ബജറ്റ് മോശമാണെന്ന് പറയുന്നത് എന്ന ചോദ്യത്തോടാണ് ധനമന്ത്രി രോഷാകുലയായി പ്രതികരിച്ചത്.

Nirmala sitaraman about union budget
Author
First Published Feb 1, 2023, 5:50 PM IST

ദില്ലി: പുതിയ കേന്ദ്രബജറ്റിൽ അവതരിപ്പിച്ച നികുതി സ്ലാബ് വളരെ ആക‍ർഷകമാണെന്ന് ധനമന്ത്രി നി‍ർമല സീതാരാമൻ. കൂടുതൽ പേരെ ആദായനികുതി സംവിധാനത്തിലേക്ക് കൊണ്ടു വരാൻ ഉദ്ദേശിച്ചാണ് വിപുലമായ നികുതിയിളവുകൾ ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും അവ‍ർ പറഞ്ഞു. കേന്ദ്രബജറ്റ് തീർത്തും സന്തുലിതമാണ്. രാജ്യത്ത് പൊതു-സ്വകാര്യ നിക്ഷേപം വർദ്ധിക്കുകയാണെന്നും വിവിധ പദ്ധതികളിലൂടെ തൊഴിൽ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. 

ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി. 

വാ‍ർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ വിമ‍ർശനത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ധനമന്ത്രി രോഷകുലയായി. എന്തു കൊണ്ടാണ് പ്രതിപക്ഷം ബജറ്റ് മോശമാണെന്ന് പറയുന്നത് എന്ന ചോദ്യത്തോടാണ് ധനമന്ത്രി രോഷാകുലയായി പ്രതികരിച്ചത്.  എന്തു കൊണ്ടാണ് പ്രതിപക്ഷം ബജറ്റ് മോശമാണെന്ന് പറയുന്നതെന്ന് ധനമന്ത്രി രോഷാകുലയായി ചോദിച്ചു. മാധ്യമപ്രവ‍ർത്തയുടെ ചോദ്യത്തിന് മറുപടി പറയാതെ അടുത്ത ചോദ്യം ചോദിക്കാൻ ധനമന്ത്രി ആവശ്യപ്പെട്ടു. 

ധനമന്ത്രിയുടെ വാക്കുകൾ - 

രാജ്യത്ത് പൊതു-സ്വകാര്യ നിക്ഷേപം വർദ്ധിക്കുകയാണ്. വിവിധ പദ്ധതികളിലൂടെ തൊഴിൽ സൃഷ്ടിക്കപ്പെടുന്നുണ്ട്. ബജറ്റ് പ്രസംഗത്തിൽ വിശ്വകർമ്മ എന്നത് കൊണ്ട് സർക്കാർ ഉദ്ദേശിച്ചത് ജാതി വിഭാഗത്തെയല്ല കരകൗശല ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന മുഴുവൻ ആളുകളെയും ആണ്. എല്ലാ വിഭാഗത്തെയും ഉൾപ്പെടുത്തിയാണ് ബജറ്റ് തയ്യാറാക്കിയത്. കാർഷിക വായ്പ ഉയർത്തിയിട്ടുണ്ട്. മത്സ്യ സമ്പാദ്യ പദ്ധതി ആ മേഖലയിൽ ഉള്ളവർക്ക് വലിയ സഹായം ലഭിക്കുന്നതാണ്. പുതിയ ആദായ നികുതി ആക‍ർഷകമായതാണ്. പ്രഖ്യാപിച്ച ഇളവുകളും കൂടുതൽ പേരെ അതിലേക്ക് ആകർഷിക്കുന്ന തരത്തിലാണ്. പഴയ രീതി തുടരേണ്ടവർക്ക് തുടരാനുള്ള അവസരവും തുടരും. മൂലധന നിക്ഷേപത്തിൽ വലിയ പ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. 1.3 ലക്ഷം കോടി സംസ്ഥാനങ്ങൾക്ക് വകയിരുത്തി. എല്ലാ മേഖലകളെയും ഉൾപ്പെടുത്തിയുള്ള സന്തുലിത ബജറ്റാണ്.  

Follow Us:
Download App:
  • android
  • ios