കൊല്ലപ്പെട്ട നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്

കോട്ടയം: നിതിനാ മോളെ കൊലപ്പെടുത്താൻ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി. ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തും. പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Add Asianetnews as a Preferred SourcegooglePreferred

ഇന്ന് തന്നെ സംഭവം നടന്ന് പാലാ സെന്റ് തോമസ് കോളജിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെൺകുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാൾ ഭീഷണി സന്ദേശം അയച്ചിരുന്നു. ഫോൺ വിവരങ്ങൾ ശേഖരിക്കാനും പോലീസ് നടപടി തുടങ്ങിയിട്ടുണ്ട്. .

Read More: നിതിന കുത്തേറ്റ് വീണത് അമ്മയോട് ഫോണിൽ സംസാരിക്കവേ, 'പ്രണയപ്പക'യിൽ പൊലിഞ്ഞ ജീവൻ

കൊല്ലപ്പെട്ട നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്. നിതിനയുടെ മൃതദേഹം ഉച്ചയോടെ തലയോലപ്പറമ്പിലെ വീട്ടിൽ പൊതുദർശനത്തിന് വക്കും. പിന്നീട് ബന്ധുവീട്ടിൽ സംസ്‌കരിക്കും.

Read More: തോക്കും കത്തിയുമായി കൊലപ്പെടുത്താൻ ഉറച്ച ക്രിമിനലുകൾ; 'മാനസ' മായും മുമ്പേ നിതിനയും

ഒക്ടോബർ ഒന്നിന് രാവിലെ പതിനൊന്നരയോടെയാണ് പാലാ സെന്‍റ് തോമസ് കോളജിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അവസാനവർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിതിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. നിതിനയെ കാത്ത് വഴിയരികിൽ നിന്ന അഭിഷേക് വഴക്കുണ്ടാക്കി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

എന്നാൽ കൊലപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. കത്തി കൊണ്ടുവന്നത് തന്‍റെ കൈ ഞരമ്പ് മുറിച്ച് നിതിനയെ പേടിപ്പിക്കാനാണ്. എന്നാൽ വഴക്കിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കൊലപാതകം നടന്നുവെന്നാണ് മൊഴി. രണ്ട് വര്‍ഷമായി നിതിനയുമായി പ്രണയത്തിലായിരുന്നുവെന്നാണ് അഭിഷേകിന്റെ അവകാശവാദം.