Asianet News MalayalamAsianet News Malayalam

കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മൗലവി അന്തരിച്ചു

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള വസതിയിലായിരുന്നു അന്ത്യം.

nk muhammed moulavi malappuram passed away
Author
Malappuram, First Published Jun 20, 2021, 11:26 PM IST

മലപ്പുറം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് എൻ.കെ.മുഹമ്മദ് മൗലവി (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മലപ്പുറം കൂട്ടിലങ്ങാടി കടൂപ്പുറത്തുള്ള വസതിയിലായിരുന്നു അന്ത്യം. കബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മലപ്പുറം കടൂപുറം ജുമാ മസ്ജിജ് കബർസ്ഥാനിൽ നടക്കും. 

എൻ.കെ.മുഹമ്മദ് മൗലവിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. അര നൂറ്റാണ്ടിലേറെ പരപ്പനങ്ങാടി അങ്ങാടി ജുമാ മസ്ജിദിലെ മുദരിസായി സേവനമനുഷ്ഠിച്ച പണ്ഡിതനായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios