കൈക്കുഴയ്ക്ക് പരിക്കേറ്റ എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ആഫ്രിക്കയിലെ ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം.

ദില്ലി: എന്‍ കെ പ്രേമചന്ദ്രന്‍ എം പിയെ ശസ്ത്രക്രിയയ്ക്കായി ഡല്‍ഹി ഗുരുഗ്രാം മെഡാന്‍റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഫ്രിക്കയിലെ ടാന്‍സാനിയയില്‍ വെച്ച് ശുചിമുറിയില്‍ കാല്‍വഴുതി വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റിരുന്നു. ഇന്‍റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ 153-ാമത് അസംബ്ലിയില്‍ പങ്കെടുക്കാനായി ടാന്‍സാനിയയിലെത്തിയപ്പോഴായിരുന്നു അപകടം. ടാന്‍സാനിയയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ശസ്ത്രക്രിയയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടന്മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അദ്ദേഹം ദില്ലിയിലേയ്ക്ക് മടങ്ങി വന്നു. ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാളെ (10/10/2026) യാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.

YouTube video player