മന്ത്രിമാർ പലരും സ്വയം നിരീക്ഷണത്തിൽ ആയ സാഹചര്യത്തിൽ ആണ് മന്ത്രിസഭാ യോഗം മാറ്റിവക്കുന്നത്. 

തിരുവനന്തപുരം: നാളെ മന്ത്രിസഭാ യോഗം ഉണ്ടാകില്ലെന്ന് വിവരം. ബുധനാഴ്ചകളിൽ സാധാരണ ചേരാരുള്ള മന്ത്രിസഭായോഗം മറ്റൊരു ദിവസത്തേക്ക് മാറ്റാനാണ് ആലോചന. മന്ത്രിമാർ പലരും സ്വയം നിരീക്ഷണത്തിൽ ആയ സാഹചര്യത്തിൽ ആണ് മന്ത്രിസഭാ യോഗം മാറ്റിവക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിസഭായോഗം ശനിയാഴ്ച ചേര്‍ന്നേക്കുമെന്നാണ് വിവരം. കരിപ്പൂര്‍ വിമാന അപകട സ്ഥലത്ത് സന്ദർശനം നടത്തുകയും ദിവസങ്ങൾക്ക് അകം മലപ്പുറം കളക്ടര്‍ അടക്കം കൊവിഡ് ബാധിതരാകുകയും ചെയ്തതോടെ മുഖ്യമന്ത്രിയും മന്ത്രിമാരും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു. കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും പലരും മുൻകരുതലെന്നോണം നിരീക്ഷണം തുടരുകയാണ്.