രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെ കുറിച്ച് ആലോചിക്കാനാണ് ഏറ്റവും ഒടുവിൽ ഇടതുമുന്നണി ചേര്‍ന്നത്.

തിരുവനന്തപുരം : ഏക സിവിൽ കോഡിലും ലീഗ് ബന്ധത്തിലും തീരുമാനങ്ങൾ പ്രഖ്യാപിച്ച് സിപിഎം മുന്നോട്ട് പോകുമ്പോൾ ഘടകക്ഷികളെ വിശ്വാസത്തിലെടുക്കാത്തതിൽ മുന്നണിയിൽ അതൃപ്തി. എൽഡിഎഫിനെ ബാധിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പോലും കൂടിയാലോചന നടക്കുന്നില്ലെന്നാണ് വിമര്‍ശനം.

തീരുമാനങ്ങൾ സ്വയമെടുക്കുകയും പ്രഖ്യാപനം നടത്തിയ ശേഷം പേരിന് മാത്രം മുന്നണിയെ സഹകരിപ്പിക്കുന്നുവെന്നുമുളള ആക്ഷേപം സിപിഎമ്മിനെതിരെ പൊതുവെയുണ്ട്. വിശദമായ കൂടിയാലോചനകളും ചര്‍ച്ചകളും ആവശ്യമായ സംഭവങ്ങൾ ഏറെ ഉണ്ടായിട്ടും മുന്നണിയെ വിശ്വാസത്തിലെടുക്കാത്തതിലാണ് പുതിയ അതൃപ്തി. രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളെ കുറിച്ച് ആലോചിക്കാനാണ് ഏറ്റവും ഒടുവിൽ ഇടതുമുന്നണി ചേര്‍ന്നത്. കഴിഞ്ഞ ഏപ്രിൽ അഞ്ചിനായിരുന്നു ഇത്. വാര്‍ഡ് തലത്തിൽ വരെ വാര്‍ഷികാഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിച്ച് പിരിഞ്ഞതിൽ പിന്നെ മുന്നണി കൂടേണ്ട വിഷയങ്ങൾ പലതുണ്ടായി. 

വിദ്യ സമർപ്പിച്ച വ്യാജരേഖ കണ്ടെടുത്തു; ഫോണിൽ നിന്ന് വിവരങ്ങൾ വീണ്ടെടുത്തത് ഗൂഗിളിൻ്റെ സഹായത്തോടെ

സംസ്ഥാനത്ത് ഉടനീളം സ്ഥാപിച്ച എഐ ക്യാമറയിലും കെ ഫോണിലും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ വരെ പ്രതിപക്ഷം അഴിമതി ആരോപണങ്ങൾ ഉന്നയിച്ചു. വ്യാജരേഖ വിവാദത്തിൽ കുരുങ്ങി എസ്എഫ്ഐ സംഘടനക്കും സിപിഎമ്മിനും മാത്രമല്ല മുന്നണിക്കും നാണക്കേട് ഉണ്ടാക്കി. കെപിസിസി പ്രസിഡന്റ് അടക്കം പ്രതിപക്ഷ നേതാക്കൾക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും എതിരായി എടുത്ത കേസുകൾ, പൊലീസ് ഉദ്യോഗസ്ഥന്റെ പേര് പറയാൻ മാതൃഭൂമി ന്യൂസ് പ്രവർത്തകരോട് ആവശ്യപ്പെട്ടതിൽ ഘടകക്ഷി നേതാവ് എംവി ശ്രേയാംസ്കുമാർ പരസ്യമാക്കിയ അതൃപ്തി. എല്ലാറ്റിനും ഒടുവിൽ ഏക സിവിൽകോഡ് പോലെ നയപരമായി പ്രതികരിക്കേണ്ട വിഷയങ്ങളിൽ പോലും ഇടതുമുന്നണി ലേബലിൽ സിപിഎം പ്രഖ്യാപിച്ച നിലപാടും പ്രതിഷേധ പരിപാടികളും ഒന്നും മുന്നണി സംവിധാനത്തിന്റെ അറിവോടെയല്ലെന്നാണ് വിമര്‍ശനം. 

മുസ്ലീം ലീഗിനെ സഹകരിപ്പിക്കാനുള്ള നീക്കത്തിൽ സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. സിപിഎം നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന കൺവീനർ ഇപി ജയരാജൻ നിസ്സഹകരണത്തിലാണ്. മണിപ്പൂര്‍ കലാപത്തിലടക്കം പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തത് പോലും പേരിനൊരു പ്രസ്താവന മാത്രമാണ് ഇറക്കിയാണ്. 

കൈക്കൂലി, പിടിയിലായ ഡോക്ടർക്കെതിരെ നേരത്തയും പരാതി; വീട്ടിൽ നിന്ന് പിടിച്ചത് 15 ലക്ഷം രൂപ; ഇഡി അന്വേഷിക്കും

asianet news