സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കില്ല. അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കും നഴ്സുമാരെ ലഭ്യമാക്കും.

തൃശൂര്‍ : തൃശൂര്‍ ജില്ലയിൽ നാളെ നഴ്സുമാരുടെ സമ്പൂർണ്ണ പണിമുടക്കില്ല. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ നാളെ പണിമുടക്കില്ല. അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കും നഴ്സുമാരെ ലഭ്യമാക്കും. നഴ്സുമാരും ആശുപത്രി മാനേജ്മെൻറ്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ജില്ലാ കലക്ടർ വി.ആർ കൃഷ്ണതേജ ചർച്ച വിളിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. യു.എൻ.എ ഭാരവാഹികളുമായി കലക്ടർ ചർച്ച നടത്തും. എന്നാൽ തൃശൂരിൽ സൂചന പണിമുടക്ക് തുടരാനാണ് യുഎൻഎ തീരുമാനം. 

ദേശീയ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കമ്മീഷൻ ബിൽ ലോക്സഭ പാസാക്കി 

നഴ്സുമാരെ മർദ്ദിച്ച നെയ്ൽ ആശുപത്രി ഉടമ ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നഴ്സുമാര്‍ സമരത്തിനിറങ്ങിയത്. ഇന്നലെയാണ് ഡോ. അലോകിനെതിരായ പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ആശുപത്രിയില്‍ ഏഴ് വര്‍ഷമായി ജോലി ചെയ്യുന്ന നഴ്സിനും 10,000 രൂപയില്‍ താഴെയാണ് ശമ്പളം ലഭിച്ചിരുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനിറങ്ങിയ ഏഴ് പേരെ ആശുപത്രി അധികൃത‍ര്‍ പിരിച്ച് വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബർ ഓഫീസിൽ ചര്‍ച്ച നടന്നത്. ജില്ലാ ലേബര്‍ ഓഫീസര്‍ വിളിച്ച ചര്‍ച്ച കൈയ്യാങ്കളിയിലേക്ക് എത്തി. ചര്‍ച്ച വിട്ട് പുറത്തിറങ്ങാന്‍ ഡോ. അലോക് തീരുമാനിച്ചതോടെ നഴ്സുമാര്‍ പ്രതിരോധിച്ചു. തുടര്‍ന്നാണ് കൈയ്യാങ്കളിയുണ്ടായത്. ഡോക്ടർക്കെതിരെ നടപടി ആവശ്യപെട്ട് ഇന്ന് നഴ്സുമാർ സൂചന പണിമുടക്ക് നടത്തിയിരുന്നു. 

നഴ്സുമാരെ മ‍ര്‍ദ്ദിച്ച ഡോ.അലോകിനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധം; നാളെ തൃശൂരിൽ നഴ്സുമാരുടെ സമരം

YouTube video player