എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാംപ്രതി. നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്ന ഗുരുതരമായ ആരോപണമാണ് കേസിന്റെ ആധാരം.
കൊച്ചി : കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിധി പ്രസ്താവിക്കുന്ന ദിനത്തിൽ തീരുമാനമായില്ല. ഈ മാസം 25ന് വിചാരണക്കോടതി കേസ് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയാക്കിയ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ നടക്കുന്നത്. സംശയ നിവാരണം കൂടിക്കഴിഞ്ഞാൽ കേസ് വിധി പറയുന്നതിനായി മാറ്റും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ് കേസിൽ വിധി പറയുക. പൾസർ സുനി ഒന്നാംപ്രതിയായ കേസിൽ നടൻ ദിലീപാണ് എട്ടാംപ്രതി.
നടിയുടെ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് നഗ്നവിഡിയോ പകർത്തിയെന്ന ഗുരുതരമായ ആരോപണമാണ് കേസിന്റെ ആധാരം. കേസുമായി ബന്ധപ്പെട്ട് ആകെ പത്ത് പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഇതിൽ ഒന്നാം പ്രതി പൾസർ സുനി എന്നറിയപ്പെടുന്ന സുനിൽ കുമാറാണ്. ഇയാൾക്ക് സുപ്രീംകോടതിയാണ് ജാമ്യം നൽകിയത്. നടൻ ദിലീപ് എട്ടാം പ്രതിയാണ്. കേസിൽ ഗൂഢാലോചന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിക്കുന്നത്.


