ഈ വിഷയത്തിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ജെയിൻ രാജ് പ്രതികരിച്ചു. പി ജയരാജനും മകനുമെതിരെ ആരോപണവുമായി മനു തോമസ് രംഗത്തെത്തിയിരുന്നു.
കണ്ണൂർ: സിപിഎം മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസിന്റെ ആരോപണങ്ങൾ തള്ളി പി ജയരാജന്റെ മകൻ ജെയിൻ രാജ്. സ്വർണം പൊട്ടിക്കൽ സംഘവുമായി തനിക്ക് ബന്ധമില്ലെന്ന് ജെയിൻ രാജ് പറഞ്ഞു. മനുവിനെതിരെ നിയമനടപടി സ്വീകരിക്കും. ഈ വിഷയത്തിൽ മാധ്യമങ്ങളോട് കൂടുതൽ പ്രതികരണത്തിനില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ജെയിൻ രാജ് പ്രതികരിച്ചു. പി ജയരാജനും മകനുമെതിരെ ആരോപണവുമായി മനു തോമസ് രംഗത്തെത്തിയിരുന്നു.
പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. പി ജയരാജന്‍റെ മകന്‍ സ്വര്‍ണം പൊട്ടിക്കലിന്‍റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിക്കുന്നു. ക്വട്ടേഷന്‍ സംഘങ്ങളുടെ വധഭീഷണിയുണ്ടെന്നും മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പി ജയരാജനുമായി വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാല്‍, താനുമായി ഒരു സംവാദത്തിന് ജയരാജന്‍ ഇതുവരെ തയ്യാറായിട്ടില്ല. താന്‍ ഉന്നയിച്ച ചില കാര്യങ്ങളില്‍ പി ജയരാജന് അസഹിഷ്ണുത ഉണ്ടെന്നും ആരെയും പേടിച്ച് പറയേണ്ടത് പറയാതിരിക്കില്ലെന്നും മനു തോമസ് പറഞ്ഞു.
ചിലരുടെ സംരക്ഷണം കിട്ടിയതിനാലാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ വളര്‍ന്നത്. ഇന്ന് ക്വട്ടേഷൻ സംഘങ്ങള്‍ പാര്‍ട്ടിക്ക് തന്നെ തലവേദനയായി. പാര്‍ട്ടി ഇത് തിരിച്ചറിഞ്ഞ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മനു പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നടപടി ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം ഫാന്‍സിന് വേണ്ടിയാണ് പി ജയരാജന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത്. പി ജയരാജന്‍റെ പ്രതികരണം പാര്‍ട്ടി തീരുമാനമല്ലെന്നും മനു തോമസ് കൂട്ടിച്ചേര്‍ത്തു.
മത്സ്യത്തൊഴിലാളികൾക്കായി 12000 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി: മന്ത്രി സജി ചെറിയാൻ
