Asianet News MalayalamAsianet News Malayalam

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി

കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി. 

no electricity in kannur and kasargod
Author
Kerala, First Published Aug 9, 2019, 8:33 PM IST

കാസര്‍കോട്: കനത്ത മഴ തുടരുന്ന കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വൈദ്യുതി വിതരണം മുടങ്ങി. അരീക്കോട് 220 KVലൈനും 110 KV ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നതിനെ തുടര്‍ന്നാണ് വൈദ്യുതി വിതരണം മുടങ്ങിയത്. ചാലിയാർ പുഴയിലെ ജലനിരപ്പ് ഉയർന്നതിനെ പിന്നാലെയാണ് അരീക്കോട് 220 KVലൈന്‍ ഓഫ് ചെയ്തത്. കുറ്റ്യാടി ഉൽപാദന നിലയത്തിൽ വെള്ളം കയറിയതിനാൽ 110 KV ലൈനും ഓഫാക്കുകയായിരുന്നു. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മണ്ണും വെള്ളവും കയറിയ കക്കയം ജനറേറ്റിംഗ് സ്റ്റേഷന്‍ അടിച്ചിട്ടിരിക്കുകയാണ്. 

കണ്ണൂരിൽ ശ്രീകണ്ഠാപുരം അടക്കം പുഴയോട് ചേർന്ന നഗരങ്ങൾ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.   ഇരിട്ടി, കൊട്ടിയൂർ, ഇരിക്കൂർ, ടൗണുകളും സമീപ പ്രദേശങ്ങളും വലിയ ദുരിതത്തിലാണ്. ശ്രീകണ്ഠപുരത്തെ നഗരത്തിലും പരിസരത്തും കെട്ടിടങ്ങളുടെ ഒന്നാം നില പൂർണമായും മുങ്ങിയ അവസ്ഥയിലാണ്. ചെങ്ങളായി, തെരളായി, കൊർലായി, ഒറപ്പടി ഇരിക്കൂറിലെ പടിയൂർ, നെടുവല്ലൂർ മേഖലകളിൽ പ്രതിസന്ധി രൂക്ഷമാണ്.  നിരവധി വീടുകൾ പൂർണമായും മുങ്ങിയ നിലയിലാണ്. ഇരിക്കൂറിന്‍റെ പല മേഖലകളിലും എത്താൻ പോലും  ആകുന്നില്ല.   

Follow Us:
Download App:
  • android
  • ios