ഈ വിഷയത്തിൽ വിജിലൻസ് കേസെടുത്ത് ഭരണ സമിതി അംഗങ്ങൾ കുറ്റക്കാരണെന്ന് കണ്ടെത്തിയിരുന്നു. സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്റ്റർ വായ്പ ക്രമക്കേടിൽ 8 കോടി 30 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ബാങ്ക് ഭരണ സമിതി പറയുന്നു.
കൽപ്പറ്റ: മരിച്ച രാജേന്ദ്രന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി. 2016 ൽ അധികാരത്തിലിരുന്ന ഭരണ സമിതിക്കെതിരെയാണ് രാജേന്ദ്രൻ പരാതി നൽകിയത്. ഈ വിഷയത്തിൽ വിജിലൻസ് കേസെടുത്ത് ഭരണ സമിതി അംഗങ്ങൾ കുറ്റക്കാരണെന്ന് കണ്ടെത്തിയിരുന്നു. സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്റ്റർ വായ്പ ക്രമക്കേടിൽ 8 കോടി 30 ലക്ഷം രൂപ തിരിച്ചുപിടിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ടെന്നും ബാങ്ക് ഭരണ സമിതി പറയുന്നു.
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ് കേസിലെ പരാതിക്കാരനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പുൽപ്പള്ളി കേളക്കവല ചെമ്പകമൂല സ്വദേശി രാജേന്ദ്രനാണ് മരിച്ചത്. 55 വയസായിരുന്നു. സമീപവാസിയുടെ കൃഷിയിടത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്‍ നായര്‍ ഭൂമി പണയപ്പെടുത്തി 25 ലക്ഷം രൂപ വായ്പയെടുത്തതായും നിലവില്‍ പലിശ സഹിതം ഏതാണ്ട് 40 ലക്ഷം രൂപ കുടിശികയുണ്ടെന്നുമാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് രേഖകളിലുണ്ടായിരുന്നത്. എന്നാൽ 80000 രൂപ മാത്രമാണ് താൻ വായ്പ എടുത്തതെന്നായിരുന്നു രാജേന്ദ്രന്റെ വാദം. കോൺഗ്രസ് ഭരിക്കുന്ന ബാങ്ക് മുൻ ഭരണ സമിതി ബാക്കി തുക തന്റെ പേരിൽ തട്ടിയെടുത്തതാണെന്നായിരുന്നു രാജേന്ദ്രന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ദില്ലി കൊലപാതകം : സാഹിലിനെ കുടുക്കിയത് ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം
