Asianet News MalayalamAsianet News Malayalam

'കണ്ണൂരിലെ വീട്ടിലെ വോട്ടിൽ ക്രമക്കേടില്ല', യുഡിഎഫ് പരാതികൾ ജില്ലാ കളക്ടർ തളളി

106 വയസുളള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു പേരാവൂരിലെ യുഡിഎഫ് പ്രവർത്തകരുടെ പരാതി.

No irregularity found in vote from house Kannur district collector reject UDF complaint
Author
First Published Apr 21, 2024, 6:52 PM IST

കണ്ണൂർ: വീട്ടിലെ വോട്ടിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് യുഡിഎഫ് നൽകിയ പരാതികൾ കണ്ണൂർ ജില്ലാ കളക്ടർ തളളി. പയ്യന്നൂരിലും പേരാവൂരിലും വീഴ്ചയില്ലെന്ന് പരാതി പരിശോധിച്ച ശേഷം ജില്ലാ കളക്ടർ അറിയിച്ചു. രണ്ടിടത്തും സഹായി വോട്ട് ചെയ്തത് ക്രമപ്രകാരമാണെന്നാണ്  അന്വഷണ റിപ്പോർട്ടിലുളളത്. 106 വയസുളള വയോധികയെ നിർബന്ധിച്ച് വോട്ടുചെയ്യിച്ചെന്നായിരുന്നു പേരാവൂരിലെ യുഡിഎഫ് പ്രവർത്തകരുടെ പരാതി.

എന്നാൽ വോട്ടറും മകളും നിർദേശിച്ചയാളാണ് വോട്ട് രേഖപ്പെടുത്താൻ  സഹായിച്ചതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.പയ്യന്നൂരിൽ 92 വയസ് പ്രായമുളള വയോധികന്റെ  വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ചെയ്തെന്നായിരുന്നു പരാതി. ഇവിടെയും വോട്ടർ നിർദേശിച്ചിട്ടാണ് സഹായിയെ അനുവദിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കളക്ടർ പരാതികൾ തളളിയത്. 

തൃശൂര്‍ പൂരത്തിന്‍റെ നടത്തിപ്പിൽ പൊലീസിന് വീഴ്ചയുണ്ടായോ? പരിശോധിക്കാൻ നിർദ്ദേശം, സർക്കാരിന് റിപ്പോർട്ട് നൽകും

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios