ചില പൊലീസ്  ഉദ്യോഗസ്ഥർ സർക്കാർ നയത്തിനും നിലപാടിനുമെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അതിനെയാണ് പാര്‍ട്ടി എതിർക്കുന്നതെന്നും മോഹനൻ മാസ്റ്റര്‍ 

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച സംഭവത്തെ സിപിഎം ന്യായീകരിക്കുന്നില്ലെന്ന് പാര്‍ട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റര്‍. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ സിപിഎം അതിരൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് വിമര്‍ശനത്തിൽ കൂടുതൽ വിശദീകരണവുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറി രംഗത്ത് വന്നത്. 

മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചതിനെ പാര്‍ട്ടി ന്യായീകരിക്കുന്നില്ല എന്നാൽ പൊലീസിനെ വക്രീകരിച്ച സര്‍ക്കാരിനെ അധിക്ഷേപിക്കാൻ ശ്രമം നടക്കുന്നുണ്ട് അതൊരിക്കലും വില പോവില്ല. ചില പൊലീസ് ഉദ്യോഗസ്ഥർ സർക്കാർ നയത്തിനും നിലപാടിനുമെതിരെ പ്രവർത്തിക്കുന്നുണ്ടെന്നും അതിനെയാണ് പാര്‍ട്ടി എതിർക്കുന്നത് സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടറി വ്യക്തമാക്കി. 

പരാതിക്കാരനോ കുറ്റക്കാരൻ? പൊലീസും അഭിഭാഷകരും തമ്മിലുള്ള ത‍ര്‍ക്കത്തിൽ പരാതിക്കാരനെതിരെ തെളിവുകൾ

കൊല്ലം: കൊല്ലത്തെ പോലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ പരാതിക്കാരനായ അഭിഭാഷകൻ ജയകുമാറിനെതിരെ തെളിവുകള്‍ പുറത്ത്. പരിശോധനയ്ക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ജീവനക്കാരെ ജയകുമാര്‍ ആക്രമിക്കാൻ ശ്രമിച്ചെന്നും മദ്യത്തിന്‍റെ മണമുണ്ടായിരുന്നുവെന്നുമാണ് ഡോക്ടറുടെ റിപ്പോര്‍ട്ട് . അതേ സമയം പൊലീസുകാർക്കെതിരെ നടപടിയെടുക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സേനക്കുള്ളിൽ അമർഷം ശക്തമാണ്

പൊലീസ് ലോക്കപ്പിൽ ജയകുമാറിന്‍റെ പെരുമാറ്റത്തെക്കുറിച്ച് പൊലീസും പരിശോധിച്ച ഡോക്ടര്‍മാരും പറയുന്നത് ഇങ്ങനെ.... കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ ആശുപത്രി ജീവനക്കാരെയും പൊലീസുകാരേയും അഭിഭാഷകൻ ചവിട്ടാൻ ശ്രമിച്ചെന്നാണ് ഡോക്ടറുടെ റിപ്പോർട്ട് . മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായും ഡോക്റുടെ റിപ്പോര്‍ട്ടിലുണ്ട്. 

കരുനാഗപ്പള്ളി എസ്.എച്.ഒ.ഗോപകുമാർ, ജയകുമാറിനെ മർദ്ദിക്കുന്നത് കണ്ടെന്ന അഭിഭാഷകരുടെ മൊഴിയും വ്യാജമെന്നാണ് പൊലീസ് പറയുന്നത്. മൊഴി നൽകിയ അഭിഭാഷകർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരുപത് കിലോമീറ്ററിലധികം അകലെയുള്ള മണ്റോത്തുരുത്തിലായിരുന്നു ഇവരുടെ ഫോണ്‍ രേഖകളാണ് ഈ പൊലീസ് വാദത്തിന് ആധാരം.

ജയകുമാറിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കൊല്ലം ബാര്‍ അസോസിയേഷൻ ഒരാഴ്ച സമരം ചെയ്തത്. കഴിഞ്ഞ ദിവസം നിയമ മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ച്ചയിൽ പൊലീസ്കാർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതായി അഭിഭാഷകർ അവകാശപ്പെട്ടിരുന്നു. നടപടി നീക്കത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നു. ഒരു വിഭാഗത്തിനും പ്രത്യേക പ്രിവിലേജ് ഇല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞു. അതേ സമയം സിഐക്കെതിരായ നടപടി വൈകിയാൽ വീണ്ടും സമരം തുടങ്ങാനാണ് അഭിഭാഷകരുടെ തീരുമാനം