Asianet News MalayalamAsianet News Malayalam

കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്നവർക്കെതിരെ നടപടിയില്ല; വാർത്ത അ​ടി​സ്ഥാ​ന​ര​ഹി​തമെന്ന് പൊലീസ്

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.

no legal action against parents who bring children to public places says police
Author
Thiruvananthapuram, First Published Feb 3, 2021, 10:56 PM IST

തിരുവനന്തപുരം: കുട്ടി​ക​ളു​മാ​യി പൊ​തുസ്ഥ​ല​ത്ത് വ​രു​ന്ന രക്ഷി​താ​ക്ക​ൾ​ക്കെ​തിരെ നി​യ​മ​ന​ട​പ​ടി​യുണ്ടാകുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്. പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന്  2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. 

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.

Follow Us:
Download App:
  • android
  • ios