Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കില്ല: തീരുമാനം തിരുവോണ ദിനമായതിനാൽ

ഓണത്തിരക്ക് പ്രമാണിച്ച്  മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു

No liquor shops will be opened in Kerala on Onam day
Author
Thiruvananthapuram, First Published Aug 20, 2021, 7:58 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ബാറുകൾ തുറക്കില്ല. തിരുവോണ ദിനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബെവ്കോ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ സംസ്ഥാനത്ത് മദ്യശാലകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. 

ഓണത്തിരക്ക് പ്രമാണിച്ച്  മദ്യശാലകളുടെ പ്രവർത്തന സമയം നേരത്തെ കൂട്ടിയിരുന്നു. രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് എട്ട് മണി വരെ തുറക്കാനായിരുന്നു എക്സൈസ് കമ്മീഷണർ നേരത്തെ ഉത്തരവിട്ടത്. ഓണത്തോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാനാണെന്നാണ് ഇതിന് സർക്കാർ വിശദീകരണം. സമയം നീട്ടി നൽകണമെന്ന ബെവ്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. നേരത്തേ ഏഴ് മണിവരെയായിരുന്നു മദ്യശാലകൾ തുറന്നിരുന്നത്. 

തിരുവോണത്തോടെ ഓണത്തിരക്ക് അവസാനിക്കുമെന്ന പശ്ചാത്തലത്തിൽ പ്രവർത്തന സമയം നീട്ടിയ തീരുമാനം സർക്കാർ പിൻവലിക്കുമോയെന്ന് വ്യക്തമല്ല.

Follow Us:
Download App:
  • android
  • ios