ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ ഇതിനും അനുമതി നല്‍കിയില്ല.

തിരുവനന്തപുരം: ടിപിആര്‍ നിരക്ക് കുറയാത്തതിനാല്‍ സംസ്ഥാനത്ത് കൂടുതല്‍ ലോക്ഡൌണ്‍ ഇളവുകളില്ല. നിലവിലുള്ള നിയന്ത്രണങ്ങള്‍ അതേപടി തുടരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രാര്‍ത്ഥനകള്‍ക്കായി ദേവാലയങ്ങള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വാരാന്ത്യ ലോക്ഡൗൺ നിലനിൽക്കുന്നതിനാല്‍ ഇതിനും അനുമതി നല്‍കിയില്ല. ആരാധനാലയങ്ങളിൽ 15 പേർക്ക് പ്രവേശിക്കാമെന്ന നിലവിലുള്ള അനുമതി തുടരും.

ചൊവ്വാഴ്ച വീണ്ടും ചേരുന്ന യോഗത്തില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമോ എന്നതില്‍ തീരുമാനം ഉണ്ടായേക്കും. ഈ ആഴ്ച്ചയിൽ തിങ്കളൊഴികെ കഴിഞ്ഞ എട്ട് ദിവസങ്ങളിലും ടിപിആർ പത്തിന് മുകളിൽ തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. പ്രതിദിന രോഗികളുടെ എണ്ണം കുറയാത്തതും, ഒരുലക്ഷത്തിന് താഴെയെത്തിയ ചികിത്സയിലുള്ള രോഗികളുടെ എണ്ണം വീണ്ടും ഒരു ലക്ഷം കടന്നതും വെല്ലുവിളിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona