ശ്രെയംസ് കുമാർ ഗതിയില്ലാതെ ആർജെഡിയിൽ ലയിക്കാൻ ശ്രമിക്കുന്നെന്നും പാർട്ടി ദേശീയ നേതൃത്വം ലയന തീരുമാനം എടുത്തിട്ടില്ലെന്നും ജോൺ ജോൺ. ഇക്കാര്യം ലാലു പ്രസാദ് യദാവ് അടക്കം പറഞ്ഞെന്നും ജോൺ ജോൺ 

കോഴിക്കോട്: ആർജെഡിയിൽ എൽജെഡി ലയിക്കുന്നതിൽ വിരോധമില്ലെന്നും പക്ഷേ യുഡിഎഫ് ബന്ധം ഉപേക്ഷിക്കില്ലെന്നും ആർജെഡി സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ.ശ്രെയംസ് കുമാർ ഗതിയില്ലാതെ പാർട്ടിയിൽ ലയിക്കാൻ ശ്രമിക്കുന്നെന്നും പാർട്ടി ദേശീയ നേതൃത്വം ലയന തീരുമാനം എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ലാലു പ്രസാദ് യദാവ് അടക്കം പറഞ്ഞെതാണെന്നും എന്നാൽ ലയനം നടക്കുമോ ഇല്ലയോ എന്ന് പറയാൻ പറ്റില്ലെന്നും ജോൺ ജോൺ കൂട്ടിചേർത്തു. വിഷ പാമ്പുകൾ വെള്ളപ്പൊക്കത്തിൽ കയറി വരും പോലെയാണ് ശ്രെയംസ് കുമാർ പാർട്ടിയിലേക്ക് കയറി വരാൻ നോക്കുന്നതെന്നും ജോൺ ജോൺ പറഞ്ഞു.

Also Read: വി ഡി സതീശന്‍റെ പ്രസംഗം എഫ്ബിയിൽ ഷെയര്‍ ചെയ്തു, ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; ഇരട്ട നീതിയെന്ന് പ്രതിപക്ഷ നേതാവ്

നേരത്തെ ആ‌ർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി അനു ചാക്കോ കൂത്തുപറമ്പ് എംഎൽഎ കെപി മോഹനൻ യുഡിഎഫിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ആ‌ർജെഡിയുടെ എംഎൽഎ ആയിട്ടാണ് കെപി മോഹനനെ രേഖപ്പെടുത്തിയിരിക്കുന്നതെന്നും അനു ചാക്കോ പറഞ്ഞിരുന്നു. എൽജെഡിയും ആ‌ർജെഡിയും ദേശീയ തലത്തിൽ ലയിച്ചതുകൊണ്ടായിരുന്നു ഇത്തരത്തിൽ ഉള്ള ഒരു ആവശ്യവുമായി ആർജെഡിയുടെ സംസ്ഥാന നേതൃത്വം രംഗത്തെത്തിയിരുന്നത്. ആർജെഡി കേരളത്തിൽ യുഡിഎഫിന്‍റെ ഭാഗമായതുകൊണ്ട് കെപി മോഹനനും യുഡിഎഫിന്റെ ഭാഗമാകണമെന്നുമാണ് പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്