ആരോപണങ്ങളില്‍ തന്‍റെ ഭാഗം ഇ പി ജയരാജന്‍ പാര്‍ട്ടിയില്‍ വിശദികരിച്ചെന്ന് സൂചന.സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം ഹാപ്പി ന്യൂ ഇയര്‍ എന്ന് ജയരാജന്‍റെ പ്രതികരണം

തിരുവനന്തപുരം: കണ്ണൂരിലെ ആയു‍ര്‍വേദ ചികിത്സ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇപി ജയരാജനെതിരെ പി ജയരാജന്‍ ഉന്നയിച്ച സാമ്പത്തിക ആരോപണത്തില്‍ തത്കാലം പാര്‍ട്ടി അന്വേഷണമില്ല. ഇന്ന് ചേര്‍ന്ന നിര്‍ണായക സിപിഎം സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്‍റെ ഭാഗം ഇപി ജയരാജന്‍ വിശദീകരിച്ചെന്നാണ് സൂചന. ആരോപണം ഉന്നയിച്ച പി ജയരാജന്‍ പാര്‍ട്ടിക്ക് ആരോപണം എഴുതി നല്‍കിയോ എന്നതിലും വ്യക്തതയില്ല. 

ഇപിക്കെതിരെ തത്കാലം പാർട്ടി അന്വേഷണമില്ല| E P Jayarajan

രണ്ട് മാസത്തെ ഇടവേളക്ക് ശേഷമാണ് ഇ പി ജയരാജന്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. റിസോര്‍ട്ട് വിവാദത്തില്‍ തന്‍റെ ഭാഗം വിശദീകരിക്കാനാണ് അദ്ദേഹം സെക്രട്ടേറിയറ്റ് യോഗത്തിന് എത്തിയതെന്നാണ് സൂചന. യോഗത്തിനു ശേഷം പുറത്തിറങ്ങിയപ്പോഴും വിവാദത്തെക്കുറിച്ച് പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല. പകരം എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ അദ്ദേഹം നേര്‍ന്നു.

'ഹാപ്പി ന്യൂ ഇയർ'; വിവാദങ്ങളോട് പ്രതികരിക്കാതെ ചിരിച്ച് മടങ്ങി ഇ.പി.| EP Jayarajan