ഈ സ്ഥിതി തുടർന്നാൽ പുതുവത്സരത്തോടനുബന്ധിച്ചുള്ള പട്രോളിംഗ് ജോലികള്‍ തടസ്സപ്പെടും. പ്രതിസന്ധി വൈകാതെ പരിഹരിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധന ക്ഷാമം. ഒരു പൊലീസ് വാഹനത്തിന് നൽകുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചു. പത്തു ലിറ്റ‍ർ മാത്രമാണ് ഒരു ജീപ്പിന് നൽകുന്നത്. ഇതോടെ പട്രോളിംഗുകള്‍ അവതാളത്തിലായിരുന്നു. പേരൂർക്കട എസ്എപി ക്യാമ്പിലുള്ള പൊലീസ് പെട്രോള്‍ പമ്പിൽ നിന്നാണ് വാഹനങ്ങള്‍ ഇന്ധം നിറയ്ക്കുന്നത്. ഇന്ധന കമ്പനികള്‍ക്ക് കുടിശികയുള്ളതിനാൽ വിതരണം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണമായത്. ദൂര സ്ഥലങ്ങളിലുള്ള സ്റ്റേഷനിലെ വാഹനങ്ങള്‍ പേരൂർക്കടയിൽ ഇന്ധനം നിറയ്ക്കാനെത്തി തിരിച്ചുപോയ ശേഷം സ്റ്റേഷൻ ഡ്യൂട്ടികള്‍ക്ക് പോകാൻ പത്ത് ലിറ്റർ മതിയാകില്ല. സ്റ്റേഷനുകള്‍ക്ക് ഈ മാസം അനുവദിച്ച ക്വാട്ട പോലും പൂ‍ർണമായും നൽകുന്നനില്ലെന്നാണ് പരാതി. ഈ സ്ഥിതി തുടർന്നാൽ പുതുവത്സരത്തോടനുബന്ധിച്ചുള്ള പട്രോളിംഗ് ജോലികള്‍ തടസ്സപ്പെടും. പ്രതിസന്ധി വൈകാതെ പരിഹരിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം.