Asianet News MalayalamAsianet News Malayalam

Bus Strike| പണിമുടക്കില്ല, സ്വകാര്യ ബസ് സമരം പിൻവലിച്ചു, തീരുമാനം ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ചയിൽ

സമരം നേരിടാൻ സജ്ജമായിരിക്കണമെന്ന് കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കണമെന്നാണ് കെ എസ് ആര്‍ ടി സിക്ക് ലഭിച്ച നിര്‍ദേശം. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം കെ എസ് ആര്‍ ടി സി സര്‍വീസ് നടത്തും. 

no private bus strike in kerala bus strike postponed
Author
Thiruvananthapuram, First Published Nov 8, 2021, 11:53 PM IST

കോട്ടയം: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന സ്വകാര്യ ബസ് (bus strike)സമരം പിൻവലിച്ചു. ഗതാഗത മന്ത്രി ( transport minister) ആന്റണി രാജു (antony raju ) ബസ് (bus) സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ബസ് ഉടമകളുടെ ആവശ്യങ്ങളിൽ നവംബർ 18 ന്  മുമ്പ് തീരുമാനത്തിൽ എത്തുമെന്നും ഇക്കാര്യത്തിൽ തുടർ ചർച്ചകൾ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

ഇന്ധന വില (fuel price) കുതിക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ ഇന്ധന സബ്സിഡി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ട് വെച്ചാണ് ബസ് ഉടമകൾ സമരം പ്രഖ്യാപിച്ചത്. മിനിമം ചാർജ് എട്ട് രൂപയിൽ നിന്നും 12 രൂപ ആക്കുക, കിലോമീറ്റർ നിരക്ക് നിലവിലെ 90 പൈസ എന്നതിൽ നിന്നും ഒരു രൂപ ആക്കി വർദ്ധിപ്പിക്കുക, കൊവിഡ് കാലം കഴിയുന്നത് വരെ ബസുകളുടെ വാഹന നികുതി പൂർണമായി ഒഴിവാക്കുക എന്നിവയാണ് സ്വകാര്യ ബസ് പ്രതിനിധികൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ. കൊവിഡ് പശ്ചാത്തലത്തിൽ 60 ശതമാനം ബസുകൾ മാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളു എന്നും അതിൽ തന്നെ ആളുകളുടെ എണ്ണം വളരെ കുറവായതിനാൽ പ്രതിസന്ധിയിലാണെന്നും ബസ് ഉടമകൾ  പറയുന്നു. 

Follow Us:
Download App:
  • android
  • ios