Asianet News MalayalamAsianet News Malayalam

പാലക്കാട്ടെ റേഷൻ കടകളിൽ അരി കിട്ടാനില്ല; വിതരണത്തിൽ പാളിച്ചയെന്നാരോപണം; ഇടപെടുമെന്ന് സപ്ലൈകോ

ഏപ്രിലിലെ വിഹിതം ഇതുവരെ കിട്ടാത്തവരുണ്ട്.മെയിൽ നൽകാൻ ക്രമീകരിച്ചെങ്കിലും സ്റ്റോക്കില്ല. പാലക്കാട് താലൂക്കിലേക്ക് കഞ്ചിക്കോട് സംഭരണ ശാലയിൽ നിന്നാണ് അരി എത്തുന്നത്. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റിറക്കുന്നതിനെച്ചൊല്ലിയുള്ള തൊഴിലാളി തര്‍ക്കം പൂർണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം

no rice in ration shops at palakakd
Author
Palakkad, First Published May 18, 2022, 6:49 AM IST

പാലക്കാട്: പാലക്കാട് റേഷൻ(ration) വിതരണത്തിൽ (distribution)പാളിച്ചയെന്ന് പരാതി. റേഷൻ കടകളിലേക്ക് ആവശ്യത്തിന് അരി(rice)യെത്തുന്നില്ലെന്ന് ഉടമകൾ.സംഭരണ ശാലകളിൽ നിന്നുള്ള അരിവിതരണത്തിലെ കാലതാമസമാണ് റേഷൻ വിതരണം തടസ്സപ്പെടുത്തുന്നത്. അരിനീക്കത്തിന് അടുത്ത ദിവസങ്ങളിൽ വേഗംകൂട്ടുമെന്ന് സപ്ലൈക്കോ അറിയിച്ചു.

പാലക്കാട് താലൂക്കിൽ പലയിടത്തും സ്റ്റോക്ക് കാലിയായ റേഷൻ കടകൾ. സ്റ്റോക്ക് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരെ നിരന്തരം വിളിക്കുന്ന റേഷൻ കടയുടമകൾ. വന്നു മടങ്ങുന്ന കാർഡ് ഉമകൾ.

ഏപ്രിലിലെ വിഹിതം ഇതുവരെ കിട്ടാത്തവരുണ്ട്.മെയിൽ നൽകാൻ ക്രമീകരിച്ചെങ്കിലും സ്റ്റോക്കില്ല. പാലക്കാട് താലൂക്കിലേക്ക് കഞ്ചിക്കോട് സംഭരണ ശാലയിൽ നിന്നാണ് അരി എത്തുന്നത്. ഗോഡൗണില്‍ നിന്ന് ഭക്ഷ്യധാന്യം കയറ്റിറക്കുന്നതിനെച്ചൊല്ലിയുള്ള തൊഴിലാളി തര്‍ക്കം പൂർണമായി പരിഹരിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണം.

അടുത്ത ദിവസങ്ങളിൽ അരി നീക്കം വേഗത്തിലാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പാലക്കാട് താലൂക്കില്‍ 167 റേഷന്‍ ക‍‍‍ടകളിലായി 1.77 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളാണ് ഉള്ളത്. മുടങ്ങിയ വിഹിതം വാങ്ങാൻ ഈ മാസം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios