വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ വന്നിട്ടില്ലെന്നും ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ രാഘവൻ പറഞ്ഞു.

പത്തനംതിട്ട: തൻ്റെ അറിവോടെ അല്ല വാജി വാഹനം കൈമാറിയതെന്ന് ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ. വാജി വാഹനം കൈമാറുന്നതുമായി ബന്ധപ്പെട്ട് ഒരു കാര്യവും താൻ പങ്കെടുത്ത ബോർഡ് യോഗങ്ങളിൽ വന്നിട്ടില്ലെന്നും ഉത്തരവാദിത്തം പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലിനും ആണെന്നും കെ രാഘവൻ പറഞ്ഞു. കോൺഗ്രസ് അംഗങ്ങളായിരുന്നു ബോർഡിൽ ഭൂരിപക്ഷം, താൻ പ്രതിപക്ഷ അംഗം മാത്രമായിരുന്നു. തൻ്റെ അസാന്നിദ്ധ്യത്തിൽ പല തീരുമാനങ്ങളും എടുത്തു, അതിനെതിരെ ഹൈക്കോടതിയിൽ പോയിരുന്നു. ദേവസ്വം ബോർഡ് മെംബറാകുന്നതിന് മുൻപാണ് കൊടിമരം മാറ്റാനുള്ള തീരുമാനം എടുത്തത്. നെയ്യഭിഷേക അഴിമതിക്കെതിരെയും അന്നു പ്രതികരിച്ചിരുന്നുവെന്നും സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ.രാഘവൻ പറഞ്ഞു.

Asianet News Live | School Kalolsavam | Rahul Mamkootathil | Malayalam Live News l Kerala news