കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ ആറ് കൊവിഡ് ക്ലസ്റ്ററുകളില്‍ നിലവില്‍ ആശങ്ക പരിയാരത്ത് മാത്രം. സിഐഎസ്എഫ് ക്ലസ്റ്ററില്‍ 76 രോഗികളില്‍ 75 പേരും രോഗമുക്തി നേടി. ഡിഎസ്‍സിയില്‍ 93 ല്‍ 52 പേര്‍ക്കും അസുഖം മാറി. കൂത്തുപറമ്പ് ഫയര്‍ഫോഴ്‍സ് ക്ലസ്റ്ററില്‍ 23 ല്‍ 10 പേര്‍ രോഗമുക്തി നേടി. പരിയാരം ക്ലസ്റ്ററില്‍ നിലവില്‍ 108 പേര്‍ ചികിത്സയിലാണ്. 

അതേസമയം കണ്ണൂരിൽ കൊവിഡ് ചികിത്സാലയത്തിൽ നിന്ന് മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ  ഫലം നെഗറ്റീവായി. കൊവിഡ് സ്ഥിരീകരിച്ച്ചികിത്സയിൽ കഴിയവെ കഴിഞ്ഞ മാസം 24നാണ് ആറളം സ്വദേശി ദിലീപ് അഞ്ചരക്കണ്ടി ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്. രണ്ടു ബസ്സുകളിൽ സഞ്ചരിച്ച ഇയാളെ പിന്നീട് ഇരിട്ടി ടൗണിൽ വച്ചായിരുന്നു പൊലീസ് പിടികൂടിയത്.