Asianet News MalayalamAsianet News Malayalam

മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില; യാത്ര ദുഷ്കരമാക്കി സിഗ്നലിലെ പിഴവും

പരിഷ്കാരങ്ങള്‍ മാറി മാറി പരീക്ഷിച്ചു. എന്നാൽ കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല .വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ പാലത്തിനടിയിലെ കാഴ്ച്ച പഴയത് തന്നെ.

no solution for road block in vytilla even after days of inaugurating flyover
Author
Kochi, First Published Feb 2, 2021, 10:22 AM IST

കൊച്ചി: മേൽപ്പാലം തുറന്ന് 23 ദിവസം കഴിഞ്ഞിട്ടും കുരുക്കഴിയാതെ വൈറ്റില ജംഗ്ഷൻ. സിഗ്നലിലെ പിഴവും സ്ഥല പരിമിതിയുമാണ് മേൽപ്പാലത്തിന് അടിയിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നത്. എന്നാൽ പാലത്തിന് മുകളിലൂടെ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാൻ കഴിയുന്നുമുണ്ട്.

വൈകിട്ട് നാല് മണി കഴിഞ്ഞാൽ പിന്നെ പാലത്തിനടിയിലെ കാഴ്ച്ച പഴയത് തന്നെ. ജോലി കഴിഞ്ഞ് പോകുന്നവര്‍ക്ക് സിഗ്നലിൽ നഷ്ടമാകുന്നത് ഏറെ നേരം. പരിഷ്കാരങ്ങള്‍ മാറി മാറി പരീക്ഷിച്ചു നോക്കിയെങ്കിലും കുരുക്കഴിക്കാൻ ട്രാഫിക് പൊലീസിന് കഴിയുന്നില്ല. 

ഇടപ്പള്ളി ഭാഗത്ത് നിന്നും വരുന്ന കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ വൈറ്റില ഹബിലേക്ക് പ്രവേശനമില്ല. തൃപ്പൂണിത്തുറയിലേക്കുള്ള റോഡ് കയറി വേണം ഹബ്ബിലേക്ക് കടക്കാൻ. പിറവം, തൊടുപുഴ, കോട്ടയം ഭാഗത്തേക്ക് പോകുന്നവരാണ് കുരുക്കിൽ പെടുന്നവരിലേറെയും. ഫ്രീ ലെഫ്റ്റ് ഒരുക്കുന്നതിലെ പാളിച്ചയാണ് ഇതിന് കാരണം.

പാലത്തിനടിയിലെ റൗണ്ട് എബൗട്ട് ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കെട്ടിയടച്ചിരിക്കുകയാണ്. സിഗ്നൽ ഉണ്ടായിട്ടും അഞ്ച് പൊലീസ് ഉദ്യോഗസ്ഥരാണ് ദിവസവും പണിയെടുക്കുന്നത്. പാലം വന്നിട്ടും അതിന്റെ ഫലം പൂര്‍ണമായി കിട്ടുന്നില്ലെന്ന പരാതിയാണ് യാത്രക്കാര്‍ക്കുള്ളത്.

Follow Us:
Download App:
  • android
  • ios