Asianet News MalayalamAsianet News Malayalam

കൊവിഡ് സംബന്ധിച്ച് പഠനങ്ങളില്ല; കേരളത്തില്‍ രോഗ നിയന്ത്രണത്തിലടക്കം തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍

രോഗത്തിന്‍റെ സ്വഭാവം, വൈറസിന്‍റെ തീവ്രത, രോഗം വന്ന വഴി, രോഗം ബാധിച്ചവരുടെ പ്രായം, അവര്‍ക്കുള്ള മറ്റ് രോഗങ്ങൾ ഇങ്ങനെ വിവിധ ഘടകങ്ങൾ ശാസ്ത്രീയമായി പഠിക്കണമെന്ന് വിദഗ്ധര്‍. 

no studies about covid experts say setback in Kerala
Author
Kollam, First Published Apr 18, 2020, 7:12 AM IST

കൊല്ലം: കേരളത്തില്‍ കൊവിഡ് സംബന്ധമായ പഠന ഗവേഷണങ്ങൾ നടക്കാത്തത് തിരിച്ചടിയാകുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍. വൈറസിന്റെ തീവ്രത, ജനിതക മാറ്റം എന്നിവ അടക്കം പഠന വിധേയമാക്കിയില്ലെങ്കില്‍ രോഗ നിയന്ത്രണമടക്കം കാര്യക്ഷമമാകില്ല. ചികിത്സയിലും പ്രതിരോധ പ്രവര്‍ത്തനങ്ങളിലും കേരളം മാതൃക ആകുമ്പോഴാണ് പഠനങ്ങളുടെ അഭാവം പ്രസക്തമാകുന്നത്.

അഞ്ച് പേരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച ഉടൻ ചൈന പഠനങ്ങള്‍ തുടങ്ങി. മറ്റ് രാജ്യങ്ങളിലേയും സ്ഥിതി ഇതുതന്നെ. പക്ഷേ 300ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടും കേരളത്തിലിതുവരെ ഒരു പഠനവും തുടങ്ങിയിട്ടില്ല. രോഗത്തിന്‍റെ സ്വഭാവം, വൈറസിന്‍റെ തീവ്രത, രോഗം വന്ന വഴി, രോഗം ബാധിച്ചവരുടെ പ്രായം, സ്ത്രീയോ പുരുഷനോ, അവര്‍ക്കുള്ള മറ്റ് രോഗങ്ങൾ ഇങ്ങനെ വിവിധ ഘടകങ്ങൾ ശാസ്ത്രീയമായി പഠിക്കണം. അതിനെ അപഗ്രഥിച്ച് വേണം പഠന റിപ്പോര്‍ട്ട് തയാറാക്കാൻ. ഇങ്ങനെ തയാറാക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വേണം ചികിത്സയെന്ന് വിദ​ഗ്ധർ പറയുന്നു. 

കൊവിഡ് പ്രതിരോധമടക്കമടക്കമുള്ള കാര്യങ്ങളില്‍ മാറ്റം വേണോ എന്നതടക്കം തീരുമാനിക്കാൻ പഠന റിപ്പോര്‍ട്ട് അനിവാര്യമാണെന്ന് വിദ​ഗ്ധർ അറിപ്രായപ്പെടുന്നു. ഇതിനായി രോഗബാധിതരുടേയും നീരീക്ഷണത്തിലുള്ളവരുടേയുമടക്കം കൃത്യമായ വിശദാംശങ്ങള്‍ ലഭ്യമാകണം. എന്നാല്‍ സര്‍ക്കാര്‍ വെബ്സൈറ്റിലുള്ളത് പരിമിതമായ വിവരങ്ങള്‍ മാത്രമാണ്. അതേസമയം കൂടുതൽ വിവരങ്ങൾ അങ്ങനെ കൈമാറാനാകില്ലെന്നും അച്യുതമേനോൻ സെന്‍ററുമായി സഹകരിച്ച് സമൂഹ വ്യാപന സാധ്യത പഠനത്തിനൊരുങ്ങുകയാണെന്നുമാണ് ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

Follow Us:
Download App:
  • android
  • ios