സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

കണ്ണൂർ: സോളാർ കേസുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സമരം സിപിഎം നേതാക്കൾ തന്നെ ഇടപെട്ട് ഒത്തുതീർക്കുകയായിരുന്നുവെന്ന മാധ്യമപ്രവർത്തകന്റെ ആരോപണത്തിൽ വസ്തുതയില്ലെന്ന് സിപിഎം നേതാവ് എം വി ജയരാജൻ. സിപിഎമ്മിന് എതിരായ പ്രചാര വേലയായി മാത്രമേ ഇതിനെ കാണുന്നുളളു. സോളാർ കേസിലെ സമരം സിപിഎമ്മിന് ഒത്തുതീർപ്പാക്കേണ്ട കാര്യമില്ലെന്നും എം വി ജയരാജൻ കൂട്ടിച്ചേർത്തു.

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. 'സിപിഎം നേതാക്കൾ തന്നെ ഇടപെട്ട് സിപിഎം സോളാർ സമരം ഒത്തുതീർപ്പാക്കി. സമരത്തിൽ നിന്ന് സിപിഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം സമകാലിക മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. ഇപ്പോൾ രാജ്യസഭാ അംഗവും അന്ന് കൈരളി ടിവി എംഡിയുമായിരുന്ന ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമത്രയും നടത്തിയത്'. എന്നാൽ തോമസ് ഐസക് അടക്കം പാര്‍ട്ടി നേതാക്കൾക്കോ സമരത്തിന് വന്ന പ്രവര്‍ത്തകര്‍ക്കോ ഒത്തുതീർപ്പ് വിവരം അറിയില്ലായിരുന്നുവെന്നും താനും ഒത്തുതീര്‍പ്പ് ചര്‍ച്ചകൾക്ക് ഇടനില നിന്നിരുന്നുവെന്നുമായിരുന്നു മുണ്ടക്കയത്തിന്റെ തുറന്നു പറച്ചിൽ. 

16000 ത്തോളം സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ, ആനുകൂല്യങ്ങൾക്കായി കണ്ടെത്തേണ്ടത് 9000 കോടിയോളം, പ്രതിസന്ധി

വാർത്താ സമ്മേളനം വിളിച്ച് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാൽ മതിന്ന പരിഹാര നിർദ്ദേശം മുന്നോട്ടുവെച്ചത് സിപിഎമ്മാണ്. ഒത്തുതീര്‍പ്പ് ഫോര്‍മുല യുഡിഎഫ് അംഗീകരിച്ചു. യുഡിഎഫിൽ നിന്ന് ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും തിരുവഞ്ചൂരും സംസാരിച്ചു. ഇടത് പ്രതിനിധിയായി എൻകെ പ്രേമചന്ദ്രൻ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകളിൽ കോടിയേരിയും പങ്കെടുത്തുവെന്നും ജോൺ മുണ്ടക്കയം പറയുന്നു.

മിസ്റ്റർ ചാണ്ടി ഉമ്മൻ, നിങ്ങളുടെ ശത്രുക്കൾ നിങ്ങൾക്ക് ഒപ്പമാണ് ഇരിക്കുന്നത്; സോളാർ ശിൽപ്പികൾ കോൺഗ്രസുകാർ: ജലീൽ

സോളാർ ഗൂഢാലോചനാ കേസ്: ഗണേഷ് കുമാർ നേരിട്ട് ഹാജരാകണം, കോടതി നിർദ്ദേശം