തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം എട്ടിന് തുടങ്ങാനിരിക്കെ സ്പീക്കറെ മാറ്റണമെന്ന ആവശ്യവുമായി വീണ്ടും പ്രതിപക്ഷം. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അടുത്ത ബന്ധം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എം ഉമ്മര്‍ എംഎൽഎ ആണ് നോട്ടീസ് നൽകിയിട്ടുള്ളത്. നേരത്തെ ഇതേ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. അന്ന് സര്‍ക്കാരിനെതിരായ അവിശ്വാസത്തിന്‍റെ ഭാഗമായാണ് സ്പീക്കര്‍ക്കെതിരെയുള്ള നോട്ടീസും.