15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്. 

തിരുവനന്തപുരം : നിയമസഭാ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്. അതീവ സുരക്ഷാ മേഖലയിൽ അനുവാദമില്ലാതെ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിൽ നൽകുന്ന മുന്നറിയിപ്പ്. 

പ്രതിപക്ഷ എംഎൽഎമാരുടെ പിഎമാർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു. ദൃശ്യങ്ങൾ ചിത്രീകരിച്ചവരിൽ ഭരണപക്ഷ എംഎൽഎമാരുടേയും മന്ത്രിമാരുടേയും പെഴ്സണൽ സ്റ്റാഫും ഉണ്ടായിരിന്നു. അവരെ ഒഴിവാക്കിയാണ് മാധ്യമങ്ങൾക്കും പ്രതിപക്ഷ എംഎൽഎമാർക്കും നിയമസഭ സെക്രട്ടറി നോട്ടീസ് നൽകിയിരിക്കുന്നത്. 

Read More : വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്തു, പ്രതി പിടിയിൽ

സ്പീക്കറുടെ ഓഫീസിന് മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസ്| Niyamasabha Conflict