ഗുണ്ടകളെ പങ്കെടുപ്പ് പാർട്ടി നടത്തുന്ന വിവരമറിഞ്ഞാണ് പൊലീസ് സ്ഥലത്തെത്തിയത്. അനീഷിൻ്റെ ആക്രമണത്തിൽ സിഐ, എസ്ഐ എന്നിവരുൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുകയായിരുന്നു.
തിരുവനന്തപുരം: നെടുമങ്ങാട് സ്റ്റാമ്പർ അനീഷ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്ക്. സിഐ, എസ്ഐ ഉൾപ്പെടെയുള്ള പൊലീസുകാർക്കാണ് പരിക്കേറ്റത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി 20 ഓളം കുപ്രസിദ്ധ ഗുണ്ടകളെ ഉൾപ്പെടുത്തി ഇന്ന് പാർട്ടി നടത്തിയിരുന്നു. പിറന്നാൾ പാർട്ടി പൊലീസ് ഇന്നലെ തന്നെ വിലക്കിയതാണ്. പിറന്നാൾ ആഘോഷങ്ങൾ നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു. പൊലീസുകാരുടെ പരിക്ക് ഗുരുതരമല്ല. സ്റ്റാമ്പർ അനീഷ് ഉൾപ്പെടെ എട്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
