Asianet News MalayalamAsianet News Malayalam

പൗരത്വ രജിസ്റ്റ‍ര്‍ കേരളത്തിലും നടപ്പാക്കണമെന്ന് ബിജെപി വക്താവ്

'ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തുനിന്നും ആണ്'

NRC should implement in Kerala also bjp Kerala leader
Author
Thiruvananthapuram, First Published Oct 2, 2019, 12:01 PM IST

തിരുവനന്തപുരം: കൊല്‍ക്കത്തയിലും അസമിലും മാത്രമല്ല കേരളത്തിലും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ബിജെപി വക്താവുമായ സന്ദീപ് വാര്യര്‍. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. ഇതില്‍ കവർച്ചക്കാരും തീവ്രവാദികളും ഉണ്ട്.

കഴിഞ്ഞ ദിവസം  മലപ്പുറത്തുനിന്നും ബംഗ്ലാദേശി തീവ്രവാദികളെ പിടികൂടിയിരുന്നു. കേരളത്തില്‍ നിന്നും ആയിരക്കണക്കിന് കോടി രൂപയാണ് ഇത്തരക്കാര്‍ പുറത്തേക്ക് കൊണ്ടുപോകുന്നത്. തൊഴിൽ മേഖലയെ പൂർണ്ണമായും നശിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പൗരത്വരജിസ്റ്റര്‍ കേരളത്തില്‍ നടപ്പിലാക്കി ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണമെന്നും സന്ദീപ് ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം 

അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കൊൽക്കത്തയിൽ പറഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലും ആസാമിലും മാത്രം പോരാ, കേരളത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ എന്ന വ്യാജേന നുഴഞ്ഞ് കയറിയിട്ടുള്ള ബംഗ്ലാദേശികളെ തിരഞ്ഞു പിടിച്ചു പുറത്താക്കണം.

ബംഗ്ലാദേശി തീവ്രവാദികളെ അടുത്തിടെ പിടികൂടിയത് മലപ്പുറത്തുനിന്നും ആണ്. ഇവിടെ നുഴഞ്ഞുകയറിയ ബംഗ്ലാദേശികളിൽ കവർച്ചക്കാരും തീവ്രവാദികളും ഉണ്ട്. ലക്ഷക്കണക്കിന് ബംഗ്ലാദേശികൾ കേരളത്തിൽ വന്ന് തമ്പടിക്കുകയാണ്. സർക്കാരിൻറെ കയ്യിൽ ഒരു കണക്കുമില്ല. ആയിരക്കണക്കിന് കോടി രൂപ ഇവർ കേരളത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നു. തൊഴിൽ മേഖല പൂർണ്ണമായും നശിപ്പിക്കുന്നു.

അപകടകരമായ നിലയിലേക്ക് കേരളത്തിലെ ബംഗ്ലാദേശികളുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്. ഇതിനൊരു അറുതി വരേണ്ടതുണ്ട്. രാഷ്ട്രീയ താല്പര്യങ്ങൾക്ക് അപ്പുറം കേരളത്തിൻറെ പൊതുനന്മയെ കണക്കാക്കി, രാജ്യ താൽപര്യം മുൻനിർത്തി നുഴഞ്ഞുകയറിയ ബംഗ്ലാദേശികളെ പുറത്താക്കാനുള്ള കേന്ദ്ര സർക്കാർ നയം കേരളത്തിലും നടപ്പാക്കണം 

 

 

Follow Us:
Download App:
  • android
  • ios